Ticker

6/recent/ticker-posts

ഉള്ള്യേരി 19ാം മൈലിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: ഡ്രൈവർക്ക് ദാരുണാന്ത്യം








ഉള്ള്യേരി: പത്തൊൻപതാം മൈലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാണ്ടിപ്പള്ളി മീത്തൽ വിജയൻ (53) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11:40 ഓടെയായിരുന്നു അപകടം.
ബാലുശ്ശേരിയിൽ നിന്നും ഉള്ള്യേരി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ 19-ാം മൈൽ എക്സൈസ് ഓഫീസിന് മുൻവശത്ത് വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷ ഡ്രൈവറുടെ ദേഹത്തേക്ക് തന്നെയാണ് വീണത്.
അപകടം നടന്നയുടൻ തന്നെ സമീപത്തുണ്ടായിരുന്ന ബാലുശ്ശേരി ഹൈവേ പോലീസ് ഓടിയെത്തുകയും വിജയന് സി.പി.ആർ (CPR) നൽകുകയും ചെയ്തു. തുടർന്ന് ഉടൻ തന്നെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 .






Post a Comment

0 Comments