കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്ന് ഉച്ചയോടെ വൻ വർദ്ധനവ്. രാവിലെ കുറഞ്ഞ നിരക്കിലേക്ക് നീങ്ങിയ ശേഷമാണ് ഉച്ചയ്ക്ക് വിപണിയെ ഞെട്ടിച്ചുകൊണ്ട് വില കുതിച്ചുയർന്നത്. പവന് ഒറ്റയടിക്ക് 1,400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,04,160 രൂപയായി ഉയർന്നു. ഗ്രാമിന് 175 രൂപ വർദ്ധിച്ച് 13,020 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഉച്ചയ്ക്ക് ശേഷം മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. രാവിലെ ഗ്രാമിന് 5 രൂപ കുറഞ്ഞ വെള്ളിക്ക് 235 രൂപയാണ് നിലവിലെ വിപണി നിരക്ക്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ
അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലവർദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ 6.45 ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 0.16 ശതമാനം ഉയർച്ചയോടെ 4,030.14 ഡോളറിലാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവ്യാപാരം നടക്കുന്നത്.
ഇന്ന് രാവിലെ വിപണി തുറന്നപ്പോൾ സ്വർണവിലയിൽ വലിയ കുറവാണ് ദൃശ്യമായിരുന്നത്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയിലും, പവന് 1,320 രൂപ ഇടിഞ്ഞ് 1,02,760 രൂപയിലുമായിരുന്നു രാവിലെ വ്യാപാരം നടന്നത്. ഇവിടെ നിന്നാണ് ഉച്ചയോടെ വില കുതിച്ചുയർന്നത്. കഴിഞ്ഞ കുറേ നാളുകളായി സ്വർണവിപണിയിൽ അഭൂതപൂർവ്വമായ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. ഈ വർഷം ജനുവരി 31-ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് കേരളത്തിലെ സ്വർണവിലയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്ക്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.