ഓരോ ഭക്ഷ്യസ്ഥാപനവും നിർബന്ധമായും പാലിക്കേണ്ട ശുചിത്വ-സുരക്ഷാ മാനദണ്ഡങ്ങൾ ഈ സ്ഥാപനത്തിൽ പാലിക്കപ്പെടാത്തതായി പരിശോധനയിൽ വ്യക്തമായി.
പരിശോധനയിൽ പാചകത്തിനും ഭക്ഷ്യസംസ്‌കരണത്തിനുമായി ഉപയോഗിക്കുന്ന പാത്രങ്ങൾ യഥാസമയം ശുചീകരിക്കാത്തതും, പാത്രം കഴുകുന്നതിനുള്ള മതിയായ സൗകര്യങ്ങൾ ഇല്ലാത്തതും കണ്ടെത്തി. കൂടാതെ, ഷവർമ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ പൊടിയും മറ്റ് മലിനീകരണങ്ങളും നേരിട്ട് പതിയാവുന്ന രീതിയിൽ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.സ്ഥാപനം അതീവ വൃത്തിഹീനമായ നിലയിലായിരുന്നതോടൊപ്പം, ഈച്ചശല്യവും രൂക്ഷമായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധിതമായ Synthetic Food കളർ പാകം ചെയ്ത ഭക്ഷണത്തിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ മുൻപ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും, അവ കോടതിയുടെ പരിഗണനയിലുമാണ്. കൂടാതെ Section 55 പ്രകാരമുള്ള അഡ്ജൂഢിക്കേഷൻ നടപടിയും നിലവിലുണ്ട്.മുൻപ് നിയമനടപടികൾ സ്വീകരിച്ചിരുന്നിട്ടും സ്ഥാപനം വീണ്ടും അതേ രീതിയിൽ വൃത്തിഹീനവും നിയമവിരുദ്ധവുമായി പ്രവർത്തനം തുടരുന്ന സാഹചര്യത്തിൽ, സ്ഥാപനം അടച്ചുപൂട്ടാൻ നിർദേശം നൽകി.സ്ഥാപനം പൂർണമായും ശുചീകരിച്ച് നിയമാനുസൃതമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതായി ഉറപ്പുവരുത്തിയ ശേഷം, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തിക്കാവൂ എന്നും നിർദ്ദേശം നൽകി ഫുഡ് സേഫ്റ്റി ഓഫീസർ ഡോ : വിജി വിൽസൺ, അസി:ഓഫീസർ ടി എ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.