Ticker

6/recent/ticker-posts

നിയമസഭാ കക്ഷി നേതാവ്പി. കെ പ്രവീൺ എം എൽ എക്ക് സ്വീകരണം നൽകി



രാഷ്ട്രീയ ജനതാദൾ നിയമസഭാ കക്ഷി നേതാവ്പി. കെ പ്രവീൺ എം എൽ എക്ക് രാഷ്ട്രിയ മഹിള ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ വെച്ച് സ്വീകരണം നൽകി. സ്വീകരണ പരിപാടി ആർ ജെ ഡി ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷ പദ്ധതി ഉപേക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മഹിളാജനത ജില്ലാ പ്രസിഡണ്ട് പി.സി നിഷാകുരി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി സുജ ബാലുശ്ശേരി, പി പി നിഷ, സംസ്ഥാന സമിതി അംഗങ്ങളായ ബേബി ബാലമ്പ്രത്ത്, എം.പി അജിത, വനജ രാജേന്ദ്രൻ ജീജദാസ്, ജില്ലാ സെക്രട്ടറിമാരായ ഷൈമ കോറോത്ത്, എം കെ സതി, ഗണേശൻ കാക്കൂര് , പ്രേംഭാസിൽ, രാമചന്ദ്രൻ കുയ്യണ്ടി , ബിന്ദു, സുമ തൈക്കണ്ടി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments