Ticker

6/recent/ticker-posts

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം; പന്തല്ലൂർ മലയിൽ വ്യൂ പോയിന്റ് സന്ദർശനത്തിനിടെ ദുരന്തം

 


മലപ്പുറം: മലപ്പുറം മങ്കട പന്തല്ലൂർ മലയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു. മങ്കട ഭാഗത്തുനിന്ന് പന്തല്ലൂർ മലയിലെ വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയ ഏഴംഗ വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരിൽ മൂന്ന് പേർ. ഒരാളുടെ പേരുവിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ

ഇന്ന് വൈകിട്ടോടെ പന്തല്ലൂർ മലയിലെ വ്യൂ പോയിന്റിൽ നിൽക്കുമ്പോഴാണ് വിദ്യാർത്ഥികൾക്ക് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഏഴ് വിദ്യാർത്ഥികൾക്കാണ് മിന്നലേറ്റത്. ഇതിൽ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ മറ്റ് മൂന്ന് വിദ്യാർത്ഥികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

സംഭവമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.  

Post a Comment

0 Comments