Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; ചുമര് ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്


​കൊയിലാണ്ടി: താഴങ്ങാടി റോഡിൽ പഴയ കെട്ടിടത്തിന്റെ ചുമര് പൊളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു സംഭവം. നിർമ്മാണ പ്രവർത്തനങ്ങൾക്കായി പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചുമര് ഇടിഞ്ഞുവീണത്.
കെട്ടിടത്തിന്റെ മേൽക്കൂര മാറ്റിയ ശേഷം ചുമരിന്റെ കല്ലുകൾ നീക്കം ചെയ്യുന്ന പ്രവൃത്തിക്കിടെയാണ് അപകടമുണ്ടായത്. ചുമര് പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ഇതിനിടെ ഒരു തൊഴിലാളി വലിയ കല്ലുകൾക്കിടയിൽ കുടുങ്ങിപ്പോയി. വലിയ ശബ്ദം കേട്ടെത്തിയ സമീപത്തെ കടക്കാരും നാട്ടുകാരും ചേർന്നാണ് കല്ലിനടിയിൽപ്പെട്ട തൊഴിലാളിയെ സാഹസികമായി പുറത്തെത്തിച്ചത്.
വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റ കൊയിലാണ്ടി സ്വദേശി അരുൺ (35), അസം സ്വദേശി പ്രശാന്ത് (35) എന്നിവരെ അഗ്നിരക്ഷാസേനയുടെ വാഹനത്തിൽ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ചികിത്സയിലാണ്

Post a Comment

0 Comments