പയ്യോളി :ശാസ്ത്രസാങ്കേതിക വിദ്യ യുടെ വളർച്ചയിലൂടെ രാജ്യതിന്റെ പ്രതിരോധമേഖല ശക്തമാക്കി ഇന്ത്യയെ 21ആം നൂറ്റാണ്ടിലേക്ക് നയിച്ച  ആധുനിക ഇന്ത്യയുടെ ശില്പി ആയിരുന്നു മുൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധി എന്ന് പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ ടി വിനോദൻ അഭിപ്രായപ്പെട്ടു. രാജീവ്‌ ഗാന്ധിയുടെ 36ആമത് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് നഗര പാലികാബില്ല്, 18വയസ്സിൽ വോട്ടവകാശം, കമ്പ്യൂട്ടർ വൽക്കരണം ഉന്നത വിദ്യാഭ്യാസ മേഖലയിലെ സിലബസ് പരിഷ്കരണം എന്നിങ്ങനെ നിരവധി പുരോഗമന ആശയങ്ങളിലൂടെ അദ്ദേഹം രാജ്യത്തെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി സംഭവിച്ച അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും അന്താരാഷ്ട്ര സമൂഹത്തിനും കനത്ത ആഗാധമാണ് ഏൽപ്പിച്ചത്. മണ്ഡലം പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അധ്യക്ഷനായിരുന്നു. പി ബാലകൃഷ്ണൻ, ഇ ടി പദ്മനാഭൻ, പടന്നയിൽ പ്രഭാകരൻ, മുജേഷ് ശാസ്ത്രി, കെ ടി സിന്ധു, ഇ കെ ശീതൾ രാജ്, മഹേഷ്‌ കോമത്ത്, അൻവർ കായിരിക്കണ്ടി, കെ ടി രാജീവൻ, ശശികുമാർ കീഴങ്കോട്ട്, ബിജു ഇ കെ സംസാരിച്ചു. രാവിലെ അദ്ദേഹത്തിന്റെ ഛായപടത്തിൽ പുഷ്പാർച്ചനയും നടന്നു.