Ticker

6/recent/ticker-posts

അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നു വീണു; മുപ്പതിലേറെ പേർക്ക് പരിക്ക്


തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്‌മെന്റ് പാർക്കായ വെമ്പായത്തെ ‘ഹാപ്പി ലാൻഡി’ൽ റൈഡ് പൊട്ടിവീണ് വൻ അപകടം. അപകടത്തിൽ മുപ്പതിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സ്‌കൂൾ അവധിക്കാലമായതിനാൽ കുട്ടികളടക്കം നിരവധി സന്ദർശകരാണ് അപകടസമയത്ത് പാർക്കിലുണ്ടായിരുന്നത്. പരിക്കേറ്റവരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളും ഉൾപ്പെടുന്നുണ്ട്. റൈഡിന്റെ വെൽഡിങ് ഭാഗം വേർപെട്ടുപോയതാണ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
പരിക്കേറ്റവരിൽ പലരുടെയും നില സാരമുള്ളതാണെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന സൂചന. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്കിലെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്.

Post a Comment

0 Comments