കൊയിലാണ്ടി : സാമൂഹിക ജീര്‍ണ്ണതക്കും, അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാള്‍ വിശ്വാസി സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ മണ്ഡലം പ്രസിഡണ്ട് ഹാഫിദ് ബിലാൽ കൊല്ലം പ്രസ്താവിച്ചു. കാപ്പാട് ശാദിമഹലിൽ സംഘടിപ്പിച്ച ഈദ് ഗാഹിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
തിന്മകളോട് പ്രതികരിക്കാതിരിക്കുകയും, നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല. ഇത് സ്രഷ്ടാവിന്റെ പരീക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് നാം മനസ്സിലാക്കണം.
ഏകദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ മൗലികത. വിശ്വാസ രംഗത്തെ ജീര്‍ണ്ണതകള്‍ ഗൗരവമായി കാണുകയും, വിമലീകരണം ലക്ഷ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ബാദ്ധ്യതയാണെന്നത് നാം വിസ്മരിക്കരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടിയങ്ങാട് പാലം ഈദ് ഗാഹിന് വിസ്ഡം ജില്ലാ സെക്രട്ടറി ബഷീർ മണിയൂരും പന്തിരിക്കര അൽ ഹിക്മ സെന്ററിൽ കെ അബ്ദുൽ നാസർ മദനിയും അരിക്കുളം ഈദ് ഗാഹിന് വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് സബീഹ് തങ്ങളും കുമ്മൻകോട് സലഫി മസ്ജിദിൽ സയ്യിദ് വിജിദാൻ അൽഹികമിയും , ബാലുശ്ശേരി മഹല്ല് ജുമാ മസ്ജിദിൽ റഷീദ് കുട്ടമ്പൂർ,മേലൂർ സലഫി മസ്ജിദിൽ അഫ്നാൻ കൊയിലാണ്ടിയും കൊല്ലം അൽ ഹിക്മയിൽ അജ്ഹദ് സുറൂർ അൽ ഹികമിയും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.