Ticker

6/recent/ticker-posts

തിക്കോടി മാപ്പിള എൽ പി സ്കൂൾ ശതാബ്ദി ആഘോഷം

തിക്കോടി മാപ്പിള എൽ പി സ്കൂൾ ശതാബ്ദി ആഘോഷം- ശതോത്സവ്
ഒരു നൂറ്റാണ്ടുകാലം ആയിരങ്ങൾക്ക് അറിവിൻ്റെ വെളിച്ചം പകർന്നു നൽകിയ തിക്കോടി മാപ്പിള എൽപി സ്കൂൾ ശതാബ്ദി ആഘോഷിക്കുന്നു. 1927 ൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു നൂറ്റാണ്ടു പൂർത്തിയാക്കുന്ന വേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷമാണ് സ്വാഗത സംഘം തീരുമാനിച്ചിട്ടുള്ളത്. 
സ്കൂൾ ശതാബ്ദി ആഘോഷത്തിന് നാന്ദി കുറിച്ച് മേയ് 30 ന് വിളംബര ജാഥ നടത്തും. ജാഥ സ്കൂൾ പരിസരത്ത് നിന്നാരംഭിക്കും. മുത്തുക്കുടകളും, വാദ്യമേളങ്ങളും, നാടൻ കലാരൂപങ്ങളും വിളംബര ജാഥയിൽ അണിനിരക്കും.
സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂൺ ഒന്നിന് നടക്കും. പ്രമുഖ നോവലിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായിരുന്ന ബി.എം.സുഹ്റ ഉദ്ഘാടനം ചെയ്യും. അന്നു തന്നെ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവവും നടക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ.ഫൈസൽ ഉദ്ഘാടനം ചെയ്യും. 
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ നൂറു വർഷം പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി 100 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. 19 ന് വായന ദിനത്തിൽ വിദ്യർഥികൾക്ക് ആണ്ടോളം നീണ്ട വായന പരിപാടിക്ക് തുടക്കം കുറിക്കും. രക്ഷാകർത്തൃ സംഗമം, രചനാ മത്സരം, ഖുർആൻ പാരായണ മത്സരം എന്നിവ നടക്കും.
ജൂലൈ 5 ബഷീർ ദിനത്തിൽ രക്ഷിതാക്കൾക്കും, പൂർവ്വ വിദ്യാർഥികൾക്കുമായി - എൻ്റെ സ്കൂൾ ഓർമകൾ എന്ന വിഷയത്തിൽ രചനാ മത്സരം നടത്തും. ജൂലൈ 28ന് മഴക്കാല ശുചിത്വ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തും. 
ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനത്തിൽ മെഗാ ക്വിസ് മത്സരം നടത്തും. സപ്തംബർ 5 ന് അധ്യാപക ദിനത്തിൽ മൺമറഞ്ഞ അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം, പൂർവ്വ വിദ്യാർഥി കൂട്ടായ്മ, പൂർവ്വ അധ്യാപകരെ ആദരിക്കൽ എന്നിവ നടക്കും.
ഒക്‌ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ശുചിത്വ പ്രവർത്തനവും, പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവൽക്കരണവും നടത്തും. നവംബർ 10 ന് സ്പോർട്സ് മീറ്റ്, യോഗ, ഫിറ്റ്നസ് ക്ലാസ്സുകൾ നടത്തും. ഡിസംബർ 18 ന് രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സരം, ഫിലിം ഫെസ്റ്റ് നടക്കും. ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ മെഗാ മെഡിക്കൽ ക്യാംപ് നടത്തും. ഫെബ്രുവരിയിൽ പ്രശസ്ത ചിത്രകാരന്മാരെ ഉൾപ്പെടുത്തി ചിത്ര രചന നടത്തും. മാർച്ച് മാസത്തിൽ സുവനീർ പ്രകാശനം, ഡിജിറ്റൽ മാഗസിൻ പതിപ്പുകൾ ഇറക്കൽ, വാർഷികാഘോഷ സമാപനം, സ്മരണിക പ്രകാശനം, സാംസ്കാരിക സദസ്സ്, കലാപരിപാടികൾ എന്നിവ നടക്കും.
സ്വാഗത സംഘം ചെയർമാൻ ഹമീദ് പുതുക്കടി, വൈസ് ചെയർമാൻ പി.ടി. സുവീഷ്, ജന. കൺവീനർ എം.വി. സിന്ധു, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി.എച്ച്.രാമചന്ദ്രൻ , പബ്ളിസിറ്റി കൺവീനർ ആർ. എസ്. ആദർശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

0 Comments