Ticker

6/recent/ticker-posts

തൃശൂർ വിയ്യൂരിൽ ആന ഇടഞ്ഞു; ജനവാസ മേഖലയിൽ വൻ നാശനഷ്ടം, പാപ്പാന് പരിക്ക് വാഹനങ്ങൾ തകർത്തു


തൃശൂർ: തൃശൂർ നഗരത്തിന് സമീപം വിയ്യൂരിൽ ജനവാസ മേഖലയിൽ ആന ഇടഞ്ഞു. 'ശിവം ലക്ഷ്മി' എന്ന ആനയാണ് ഇടഞ്ഞത്. കുളി കഴിഞ്ഞ് കൊണ്ടുപോകുന്നതിനിടെയാണ് ആന അപ്രതീക്ഷിതമായി ഇടഞ്ഞോടിയത്. ആനയുടെ ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റിട്ടുണ്ട്. ആനയിടഞ്ഞതിനെ തുടർന്ന് വിയ്യൂർ മേഖലയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തിയാണ് നിലനിൽക്കുന്നത്.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീട്ടുപടിയും വാഹനങ്ങളും തകർത്തു
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീടിന് സമീപമാണ് ആന വൻ നാശനഷ്ടം വിതച്ചത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും ആന കുത്തിമറിക്കുകയും തകർക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് ബി. ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ:
"എന്റെ വീടിന് മുന്നിൽ ജോലി ചെയ്യുകയായിരുന്ന നാല് പേരുടെ ബൈക്കുകൾ ആന പൂർണ്ണമായും തകർത്തു. കൂടാതെ വീടിന്റെ മുൻവശത്തെ ഗേറ്റും വാതിലും ആന പൊളിച്ചു മാറ്റിയിട്ടുണ്ട്. 15 മിനിറ്റിലേറെയായി ആന ഇവിടെ ഇടഞ്ഞു നടക്കുകയാണ്,"

Post a Comment

0 Comments