Ticker

6/recent/ticker-posts

തിക്കോടി മാപ്പിള എൽപി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം

പയ്യോളി: തിക്കോടി മാപ്പിള എൽപി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ച് ശതാബ്ദി ആഘോഷ കമ്മിറ്റി നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. സ്കൂളിൽ നിന്നാരംഭിച്ച ജാഥ തിക്കോടി കല്ലകത്ത് ബീച്ചിൽ സമാപിച്ചു. മുത്തുകുടകളും, വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും ജാഥയ്ക്ക് മിഴിവേകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീനാ രാമകൃഷ്ണൻ, പഞ്ചായത്ത് അംഗം ടി.ടി. ഷഫ്‌ന ഷാനവാസ്, സുവീഷ് പള്ളിത്താഴ, എം.വി.സിന്ധു, ആർ.എസ്‌.അക്ഷയ്, മുബീന ഷാജി, കെ.എസ്.നിഷ, സി.എച്ച്.രാമചന്ദ്രൻ, പി.ടി.രമേശൻ, സോമൻ പഞ്ചമി, എ.കെ.മമ്മത് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments