Ticker

6/recent/ticker-posts

വേനലവധി കഴിഞ്ഞു; സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കും,


തിരുവനന്തപുരം: രണ്ടുമാസം നീണ്ട മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് മുതൽ വീണ്ടും സജീവമാകും. പുതിയ അധ്യയനവർഷത്തിലേക്ക് എത്തുന്ന കുട്ടികളെ വരവേൽക്കാനായി വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളിൽ പൂർത്തിയായിട്ടുള്ളത്. ഈ വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിക്കും.
​ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. സംസ്ഥാനതലത്തിലുള്ള പ്രധാന ചടങ്ങിന് പുറമേ, എല്ലാ ജില്ലകളിലും പ്രാദേശിക അടിസ്ഥാനത്തിലും സ്കൂൾ തലത്തിലും വിപുലമായ രീതിയിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇത്തവണ പ്രവേശനോത്സവ വേദികളിൽ സൈബർ സുരക്ഷാ പ്രതിജ്ഞയും ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടം സ്കൂളിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Post a Comment

0 Comments