Ticker

6/recent/ticker-posts

ചേമഞ്ചേരിയിൽ കാറുകളും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

 

ചേമഞ്ചേരി പെട്രോൾ പമ്പിന് സമീപം രണ്ട് കാറുകളും ഒരു സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്കേറ്റു മുചുകുന്ന് സ്വദേശി ഷാനിദിനാണ് പരിക്കേറ്റത് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 30 ഓടെ ആയിരുന്നു അപകടം പെട്രോൾ അടിക്കാനായി പമ്പിലേക്ക് തിരിയുകയായിരുന്ന സ്കൂട്ടറിൽ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും സ്കൂട്ടറിലും ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ഒരു കാർ റോഡിൽ തലകീഴായി മറിയുകയുമായിരുന്നുഅപകടത്തിൽ സ്കൂട്ടർ കാറിനടിയിൽപ്പെട്ട നിലയിലായിരുന്നു. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റതായാണ് വിവരം അപകടത്തെത്തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗതം തടസപ്പെട്ടു.

Post a Comment

0 Comments