Ticker

6/recent/ticker-posts

രാമനാട്ടുകരയിൽ പെയിന്റ് കടയ്ക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

 


രാമനാട്ടുകര: എയർപോർട്ട് റോഡിലെ പെയിന്റ് കടയിലുണ്ടായ ശക്തമായ തീപിടുത്തം പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കടയുടെ താഴത്തെ നിലയിലുള്ള മുറിയിലാണ് ആദ്യം തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.അവധി ദിവസമായതിനാൽ കട അടഞ്ഞു കിടക്കുകയായിരുന്നു . ഇത് വലിയൊരു ദുരന്തം ഒഴിവാക്കി. എന്നാൽ, കടയ്ക്കുള്ളിൽ പെയിന്റും മറ്റ് രാസപദാർത്ഥങ്ങളും സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം പടർന്നു പിടിക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിൽ നിന്ന് വലിയ തോതിൽ പുക ഉയർന്നത് നാട്ടുകാരെയും യാത്രക്കാരെയും ആശങ്കയിലാഴ്ത്തി. സംഭവമറിഞ്ഞ് മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽ നിന്നുള്ള 4 ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ കടയ്ക്കുള്ളിലെ സാധനസാമഗ്രികൾ നശിച്ചതായും ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായും കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണോ തീപിടുത്തത്തിന് കാരണമെന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.

Post a Comment

0 Comments