Ticker

6/recent/ticker-posts

പയ്യോളിയിൽ വാഹന പാർക്കിങ്ങിന് സൗകര്യം ഒരുക്കാൻ നഗരസഭ മുൻകൈയെടുക്കണം: വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക സമ്മേളനം


 പയ്യോളി: ദേശീയപാത വികസനത്തിന്റെ പേരിൽ ഏറെ ദുരിതം അനുഭവിക്കുന്ന പയ്യോളിയിൽ പൊതുജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്കുമായി ഉള്ള വാഹന പാർക്കിങ്ങിന് പയ്യോളി നഗരസഭ മുൻകൈയെടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യോളി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. 

 പയ്യോളി വ്യാപാര ഭവനിൽ നടന്ന ജനറൽ ബോഡിയോഗം ജില്ലാ വൈസ് പ്രസിഡണ്ട് എം സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ നേതാക്കളായ മണിയോത്ത് മൂസ, കെ ടി വിനോദൻ, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എം ഫൈസൽ,വനിതാ വിംഗ് മണ്ഡലം പ്രസിഡന്റ് ബിന്ദു ബാലകൃഷ്ണൻ ,ജസ്‌ന,പയ്യോളി വനിതാ വിംഗ് പ്രസിഡന്റ് 
രജുല സുരേഷ്,യൂത്ത് വിംഗ് പ്രസിഡന്റ് ഫർസാദ് എന്നിവർ സംസാരിച്ചു.
 അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളായി കെഎം ഷമീർ പ്രസിഡന്റ്, നാസർ എൻ കെ ടി സെക്രട്ടറി, രവീന്ദ്രൻ അമ്പാടി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

0 Comments