തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കായി നിർണായക പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിര ഗ്യാരന്റി' പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.
ആദ്യ മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:
വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്: മുതിർന്ന പൗരന്മാരുടെ ക്ഷേമം മുൻനിർത്തി സംസ്ഥാനത്ത് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു: ആശാമാരുടെ ഓണറേറിയം ആദ്യഘട്ടമെന്ന നിലയിൽ 3000 രൂപയായി വർധിപ്പിക്കും.
അങ്കണവാടി, പ്രീ-പ്രൈമറി ജീവനക്കാർക്ക് വേതന വർധനവ്: അങ്കണവാടി ജീവനക്കാർ, പ്രീ-പ്രൈമറി അധ്യാപകർ എന്നിവരുടെ വേതനത്തിൽ 1000 രൂപയുടെ വർധനവ് വരുത്താൻ തീരുമാനമായിട്ടുണ്ട്.
അന്വേഷണ പ്രഖ്യാപനം: കഴിഞ്ഞ സർക്കാരിന്റെ കാലത്തുണ്ടായ 'നവകേരള യാത്ര'യുമായി ബന്ധപ്പെട്ട പോലീസ് മർദനങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പിന്നീട് വിശദമായി അറിയിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.