Ticker

6/recent/ticker-posts

ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി കൂരാച്ചുണ്ട് പഞ്ചായത്തിന്റെ വെൽക്കം മൺസൂൺ

 



പരിസരശുചിത്വത്തിന്റെയും ആരോഗ്യശീലങ്ങളുടെയും സന്ദേശം പകർന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് നടത്തിയ വെൽക്കം മൺസൂൺ ശുചീകരണ യജ്ഞം ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  കൂരാച്ചുണ്ട് അങ്ങാടിയും പരിസരവും ശുചീകരിച്ചു. സാമൂഹിക ആരോഗ്യകേന്ദ്രം, കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിപാടി 

പഞ്ചായത്ത്‌ പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ക്രൈം ബ്രാഞ്ച് DYSP വി.വി ബെന്നി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒമ്പതാം വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട് സ്വാഗതവും അഞ്ചാം വാർഡ് മെമ്പർ പ്രബീഷ് തളിയോത്ത് നന്ദിയും പറഞ്ഞു. 


മഴക്കാല രോഗങ്ങൾക്കെതിരെ ശക്തവും ഫലപ്രദവുമായ പ്രതിരോധം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശുചീകരണം നടത്തിയത്. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, യൂത്ത് കെയർ ബ്രിഗേഡ്, വൈറ്റ് ഗാർഡ്, രാഷ്ട്രീയ പാർട്ടികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, യുവജന ക്ലബുകൾ, JCI, കൂരാച്ചുണ്ട് സെന്റ് തോമസ് സ്കൂളിലെ സ്കൗട്ട്- ഗൈഡ്സ്- SPC-NSS വിദ്യാർത്ഥികൾ, വ്യാപാരികൾ,  പൊതുപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ 5 സ്‌ക്വാഡുകളായി തിരിഞ്ഞ് അങ്ങാടി ശുചീകരിച്ചു. കാട് വെട്ടിയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തും മഴക്കാല പൂർവ ഒരുക്കങ്ങൾ ഊർജിതമാക്കി.


ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഡാർളി അബ്രാഹം, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അറക്കൽ, മെമ്പർ ജോസ് വെളിയത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ അരവിന്ദൻ എ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മനു, ബിനിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments