Ticker

6/recent/ticker-posts

കോഴിക്കോട് റൈഫിൾ ക്ലബ് അംഗമായ വിദ്യാർത്ഥി വെടിയുതിർത്ത് ജീവനൊടുക്കി


കോഴിക്കോട്: പന്തീരാങ്കാവിൽ കോളേജ് വിദ്യാർത്ഥി സ്വയം വെടിവെച്ച് ജീവനൊടുക്കി. പന്തീരാങ്കാവ് 'മനാൽ ഹൗസി'ൽ കാർത്തിക് (21) ആണ് മരിച്ചത്. വീടിന്റെ മുകൾ നിലയിൽ വെച്ചായിരുന്നു സംഭവം. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച കാർത്തിക് തൊണ്ടയാട് റൈഫിൾ ക്ലബിലെ അംഗമാണ്. തോക്ക് ഉപയോഗിച്ചാണ് യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ ഒന്നിനും പരിഹാരമല്ല ആത്മഹത്യ എന്ന് തിരിച്ചറിയുക. സഹായം തേടാൻ മടിക്കരുത്. സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ്‌ലൈൻ നമ്പറായ 1056 ലോ, മറ്റ് മാനസികാരോഗ്യ വിദഗ്ധരുടെ സഹായമോ തേടുക.

Post a Comment

0 Comments