Ticker

6/recent/ticker-posts

സർവീസിൽ നിന്നും വിരമിക്കുന്ന അംഗൻവാടി ടീച്ചർമാർക്ക് യാത്രയയപ്പ് നൽകി

പയ്യോളി നഗര സഭ സർവീസിൽ നിന്നും വിരമിക്കുന്ന അംഗൻവാടി ടീച്ചർമാരായ പുഷ്പ , ചന്ദ്രിക,വത്സല,ഹെൽപ്പർ സതി എന്നിവർക്കുള്ള യാത്രയയപ്പ് നടത്തി. നഗര സഭ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ എൻ സാഹിറ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി ബാലകൃഷ്ണൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ ടി സിന്ധു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി കുഞ്ഞാമു,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എം ഹൈറുന്നിസ, കൗൺസിലർ ജയകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ സുജല സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർ ആരിഫ ഫൈസൽ നന്ദി പറഞ്ഞു.വാർഡ്‌ കൗൺസിലർമാർ, അംഗനവാടി ടീച്ചേർസ്,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments