Ticker

6/recent/ticker-posts

കനത്ത മഴയിലും കാറ്റിലും നിരവധി പ്രദേശങ്ങളിൽ മരങ്ങൾ റോഡിലേക്കും ഇലക്ട്രിസിറ്റി ലൈനിലേക്കും പതിച്ചു

 കൊയിലാണ്ടി   ഇന്നലെ അർദ്ധരാത്രിയുടെ കൂടി പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി പ്രദേശങ്ങളിൽ മരങ്ങൾ റോഡിലേക്കും ഇലക്ട്രിസിറ്റി ലൈനിലേക്കുംപതിച്ചു ഗതാഗതം സ്തംഭിച്ചു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി ചിങ്ങപുരം ഹൈസ്കൂളിന് സമീപം, പള്ളിക്കര ഏഷ്യാഡ് മുക്ക്, അരിക്കുളം,മുത്താമ്പി ടോൾ എന്നിവിടങ്ങളിൽ മരങ്ങൾ റോഡിലേക്ക് ഗതാഗതം തടസ്സപ്പെട്ടത് മരങ്ങൾ മുറിച്ചുമാറ്റി സേന ഗതാഗതം പുനസ്ഥാപിച്ചു.
SFRO ഷിജി ഐയുടെ നേതൃത്വത്തിൽ FRO മാരായ രതീഷ് കെ എൻ,നിധി പ്രസാദ് ഇ എം,സിജിത്ത് സി,സാരംഗ് എസ്, ഇന്ദ്രജിത്ത്, ബിനീഷ് കെ,ജിനേഷ് കുമാർ അനൂപ് എൻപി,നവീൻ ഹോംഗാർഡ്മാരായ സോമകുമാർ,ബാലൻ ടി പി എന്നിവർ ഗതാഗത തടസ്സം മാറ്റുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments