Ticker

6/recent/ticker-posts

മസ്തിഷ്ക മരണം സംഭവിച്ച പയ്യോളി സ്വദേശി വിഷ്ണു ഇനി നാല് പേരിലൂടെ ജീവിക്കും

കോഴിക്കോട്: കനത്ത വിയോഗവേദനകൾക്കിടയിലും അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ സമ്മാനിച്ച് ഒരു കുടുംബം മാതൃകയാകുന്നു. കോഴിക്കോട് പയ്യോളി ഇരിങ്ങൽ സ്വദേശിയായ വിഷ്ണുവിന്റെ (20) അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കായി ദാനം ചെയ്തത് വിഷ്ണുവിന്റെ വൃക്കകളുമായി കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.  
​ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായ വിഷ്ണുവിനെ കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ജൂലൈ 6-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ തലച്ചോറിലുണ്ടായ കടുത്ത രക്തസ്രാവത്തെ (Brain Hemorrhage) തുടർന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെച്ച് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. മകന്റെ വേർപാടിൽ തകർന്നുപോയെങ്കിലും, വിഷ്ണുവിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്പെടട്ടേ എന്ന ഉദാത്തമായ തീരുമാനത്തിലേക്ക് കുടുംബം എത്തിച്ചേരുകയായിരുന്നു.
​കോഴിക്കോട്ടും കോട്ടയത്തുമായി നാല് പേർക്ക് പുതുജീവൻ
​വിഷ്ണുവിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കൽ കോളേജിലെ രോഗിക്കാണ് നൽകുന്നത്.  . വിഷ്ണുവിന്റെ കരളും, മറ്റൊരു വൃക്കയും, കോർണിയയും കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന അർഹരായ മറ്റ് രോഗികൾക്ക് വെച്ചുപിടിപ്പിക്കും. കേരള സർക്കാർ ഏകോപിപ്പിക്കുന്ന മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് അവയവദാന പ്രക്രിയ പൂർത്തിയാക്കിയത്.
 . ഇരിങ്ങൽ-കോട്ടക്കൽ കടവത്ത് പരേതനായ രാജേഷിൻ്റെയും ഷിബിനയുടെയും മകനാണ്. ഒരു സഹോദരിയുമുണ്ട്. സംസ്കാരം: ഇന്ന് വൈകീട്ട് 3 ന് വീട്ടുവളപ്പിൽ

Post a Comment

0 Comments