Ticker

6/recent/ticker-posts

ശാന്തി സദനം കനിവുത്സവം 2026 സ്വാഗത സംഘം രൂപീകരിച്ചു.


പയ്യോളി
കഴിഞ്ഞ പതിനാറ് വർഷമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായ് പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തി സദനം സ്ക്കൂൾ ഫോർ ഡിഫറൻ്റലിഏബിൾഡിൻ്റേയും ,ഭിന്ന ശേഷിക്കാരും അവരുടെ കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരം കാണുന്നതിനുമായി സ്ഥാപിതമായ സിറാസ് റിഹാബ് വില്ലേജിൻ്റെ ഭാരവാഹികളുടേയും അഭ്യുതകാംക്ഷികളുടേയും ഒരു യോഗം ഹബീബ് മസ്ഊദ് സാഹിബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
സിറാസ് റിഹാബ് വില്ലേജിൻ്റെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിനു നേരിൽ കണ്ടു മനസ്സിലാക്കാനായി 2026 മെയ് 21 ,22 ,23 തിയ്യതികളിൽ ശാന്തി സദനം കേമ്പസിൽ വെച്ച് " കനിവുത്സവം അതിരുകളില്ലാത്ത സ്നേഹത്തിൻ്റെ മൂന്നു ദിനങ്ങൾ " എന്ന പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചു.
പരിപാടിയുടെ വിജയത്തിനായി സുരേഷ് ചങ്ങാടത്ത് ചെയർമാനായും ,എം.ടി ഹമീദ് ജനറൽ കൺവീനറായും ,ശ്രീമതി മായ എസ് ,ബേബി നാരായണൻ ,മoത്തിൽ അബ്ദുറഹിമാൻ ,രാജൻ കൊളാവിപ്പാലം ,ബഷീർ മേലടി ,ആദിൽ മുണ്ടിയത്ത് ,
വി.കെ.അബ്ദുൽ ലത്തീഫ് ,കെ.കെ.നാസർ ,അബ്ദുൽ സലാം ഹാജി ,സറീന മസ്ഊദ്, എ.ബാലകൃഷ്ൻ ,
സൈഫുദ്ദീൻ ,പി.കെ.അബ്ദുള്ള ,നൗഫൽ നന്തി ,മുഹമ്മദലി ,മനീഷ, കെ.അബ്ദുറഹിമാൻ ,
ഖമറുദ്ദീൻ ,കെ കെ.മുനീർ എന്നിവർ വിവിധ വകുപ്പ് കൺവീനർമാരായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ചടങ്ങിൽ സലാം ഹാജി സ്വാഗതവും ,സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments