കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ. കോളേജിൽ 2026-27 അദ്ധ്യയന വർഷത്തേക്ക് കൊമേഴ്‌സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 21/05/2026 രാവിലെ 10.30 മണിയ്ക്കും ഫിസിക്സ് വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 22/05/2026 തിയ്യതി രാവിലെ 10.30 മണിയ്ക്കും നടത്തുന്നതാണ്. അതിഥി അദ്ധ്യാപക നിയമനത്തിനായി യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം മേല്പറഞ്ഞ തിയ്യതികളിൽ ഇന്റർവ്യൂവിനായി കോളേജിൽ ഹാജരാകേണ്ടതാണ്. നെറ്റ്, പി.എച്ച്.ഡി യോഗ്യതകളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടിയ പി.ജി. യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.