തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതിലെ കാലതാമസം മൂലം അനിശ്ചിതത്വത്തിലായിരുന്ന എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 15 വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ഫലം വൈകുന്നത് വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്ക പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം.
ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് നിർദ്ദേശം നൽകി. നിലവിൽ വിദ്യാഭ്യാസ മന്ത്രി ഇല്ലാത്ത സാഹചര്യത്തിൽ, ചീഫ് സെക്രട്ടറിയോ പൊതുവിദ്യാഭ്യാസ ഡയറക്ടറോ ആയിരിക്കും ഫലം പ്രഖ്യാപിക്കുക.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.