Ticker

6/recent/ticker-posts

ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം മെയ് 10 ന്



ഇരിങ്ങൽ : ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 2026 മെയ് 10 ഞായറാഴ്‌ച കാലത്ത് 7 മണിക്കു മഹാമൃത്യുഞ്ജയഹോമം നടത്തും.
ശിവപ്രീതിക്കായി കാലകാലനായ ശ്രീ പരമശിവനെ അഗ്നിയിലേക്ക് ആവാഹിച്ച്, രോഗശാന്തിക്കായി ചിറ്റമൃത് വള്ളി, അകാലമൃത്യുവിനെ മാറ്റാൻ പേരാലിൻമൊട്ട്, അരിഷ്ട‌തകൾ ഇല്ലാതാക്കാൻ എള്ള്, ദീർഘായുസ്സി നായി കറുകപുല്ല്, ബലവർദ്ധനവിനായി പാൽ, ആഗ്രഹ സാഫല്യത്തി നായി നെയ്യ്, സർവ്വസിദ്ധിക്കായി പാൽപായസം എന്നീ സപ്തദ്രവ്യങ്ങൾ 144 വീതം 1008 പ്രാവശ്യം ഹോമിക്കുകയാണ് മൃത്യുഞ്ജയഹോമത്തിൽ ചെയ്യുന്നത്. ക്ഷേത്ര ത്തിൽ നടക്കുന്ന മൃത്യുഞ്ജയ ഹോമത്തിൽ മുഴുവൻ ഭക്തജനങ്ങളും പങ്കാളികളാവണമെന്നു ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ഭജനമഠം സംഘംഅറിയിച്ചു.

Post a Comment

0 Comments