Ticker

6/recent/ticker-posts

നാദാപുരത്ത് പുഴയിൽ മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; അപകടം കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ



നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വേവത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചതിന്റെ നടുക്കത്തിലാണ് നാദാപുരം പ്രദേശം. പുളിയാവ് അരീകുണ്ടിൽ അൻസാർ, ഭാര്യ സആദ, അൻസാറിന്റെ അനുജന്റെ മകൾ ഇസ മറിയം എന്നിവരാണ് ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ വെടിഞ്ഞത്.

അപകടം തുണി അലക്കുന്നതിനിടെ

ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. പുഴയിൽ തുണി അലക്കാൻ എത്തിയതായിരുന്നു ഇവർ. ഇതിനിടെ പുഴയിൽ കുളിക്കുകയായിരുന്ന ഇസ മറിയം അബദ്ധത്തിൽ കയത്തിൽ പെട്ടുപോയി. കുട്ടിയെ രക്ഷിക്കാനായി അൻസാറും ഭാര്യ സആദയും പുഴയിലേക്ക് ഇറങ്ങിയെങ്കിലും മൂവരും കയത്തിൽ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും മൂവരെയും പുഴയിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തു. ഉടൻ തന്നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി പരിസരത്ത് വൻ ജനക്കൂട്ടമാണ് നിലവിൽ എത്തിയിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

0 Comments