Ticker

6/recent/ticker-posts

ഭരണ വിരുദ്ധ വികാരം പ്രകടമാണ്.അമീനുദ്ദീൻ ഖാസി .


പയ്യോളി :കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിനെതിരെ ,ഭരണ വിരുദ്ധ വികാരം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രകടമാണന്ന് എ ഐ.സി.സി. നിരീക്ഷകനും ജയ്പ്പൂർ എം.എൽ.എ.യുമായ അമീനുദ്ദീൻ ഖാസി അഭിപ്രായപ്പെട്ടു.
ഭരണം നിലനിർത്താനുള്ള തത്രപ്പാടിൽ കേന്ദ്ര സർക്കാറിൻ്റെ ബീ ടീമായ് മാറിയ പിണറായിക്കെതിരെ ഇടതുപക്ഷ പാളയത്തിൽ നിന്നു തന്നെ അമർഷം പുകയുകയാണന്നും അമീനുദ്ദീൻ ഖാസി കൂട്ടി ചേർത്തു .
ഇരിങ്ങൽ-കോട്ടക്കലിലെ 2,3 ബൂത്തുകളിലെ യു.ഡി.എഫ് കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു 
യു. ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: കെ. പ്രവീൺ കുമാറിൻ്റെ തിരഞ്ഞെടുപ്പു നിരീക്ഷകൻ കൂടിയായ അമീനുദ്ദീൻ ഖാസി.
പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ.പി.കുഞ്ഞബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ടി.വിനോദൻ ,മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി ബഷീർ മേലടി ,ഇരിങ്ങൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.എൻ അനിൽ കുമാർ ,പടന്നയിൽ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
കൗൺസിലർ സാബിറ റസാഖ് സ്വാഗതവും ,
പി.വി.ലത്തീഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments