പയ്യോളി: മേലടി എസ് എൻ ബി എം ഗവ. യു പി സ്കൂളിൻ്റെ 65-ാം വാർഷികാഘോഷവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ എം.സി.പ്രമോദ് മാസ്റ്ററുടെ യാത്രയയപ്പും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡൻ്റ് സി.പ്രമോദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം പ്രശസ്ത നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.പ്രമോദ് മാസ്റ്റർക്കുള്ള പി.ടി.എ.യുടെ ഉപഹാരം മേലടി എ ഇ ഒ പി.ഹസീസും 82-85 ബാച്ചിലെ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ ഹൃദയോരത്തിൻ്റെ ഉപഹാരം ഭാരവാഹികളും സമർപ്പിച്ചു. ജില്ലാതല മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണം എസ് എസ് ജി ചെയർമാൻ കെ.കെ.പ്രേമൻ നിർവ്വഹിച്ചു. പി.ടി.എ.വൈസ് പ്രസിഡൻ്റ് അജയകുമാർ, മദർ പി.ടി.എ പ്രസിഡൻ്റ് പി.എം ഫസലിയ, കെ.സറീന, ടി പി നാണു, കെ.വി.ചന്ദ്രൻ, വി.പി.സതീശൻ, സുധീഷ് ജനത, സജീന ജലീൽ,വിവേക് പയ്യോളി, യു.പി.സിയാദ്,മഞ്ജിമ സുധീഷ്, എൻ കെ ഷർബിന, പി.രഞ്ജിനി, എൻ സിന്ധു, ആർ.എസ് ദീപ. എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് നഴ്സറി -അം ഗനവാടി കലോത്സവം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.