Ticker

6/recent/ticker-posts

കടലൂർമുസ്ലിംഅസോസിയേഷൻ (കെ. എം.എ)പുതിയ നേതൃത്വം


നന്തി ബസാർ: കഴിഞ്ഞ പതിനെട്ട് വർഷക്കാലം കടലൂർ പ്രദേശത്തിൻ്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് യു എഇയിലെ പ്രവാസികൾ നേതൃത്വം നൽകുന്ന കടലൂർ മുസ്‌ലിം അസോസിയേഷന് പുതിയ നേതൃത്വം നിലവിൽ വന്നു. വികെകെ റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം കോഴിക്കോട് ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ തങ്ങൾ ഉത്ഘാടനം ചെയ്തു. ജഅഫർ നിലയെടുത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പിവി നിസാർ, ഫസൽ തങ്ങൾ, ശരീഫ് ദാരിമി, താജുദ്ധീൻ എരവത്ത്, സിറാജ് തയ്യിൽ, റാഷിദ് വികെകെ, ഷഫീഖ് ദാരിമി സംസാരിച്ചു. ജഅഫർ നിലയടുത്ത് സ്വാഗതവും മുഹമ്മദലി മലമ്മൽ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: പ്രസി. വികെകെ റിയാസ്, ജന.സെക്ര. ഫസൽ തങ്ങൾ, ട്രഷറർ. മുഹമ്മദലി മലമ്മൽ, ഓർഗ. സെക്ര. താജുദ്ധീൻ എരവത്ത്, വൈസ്. പ്രസിഡണ്ടുമാർ: പിവി നിസാർ, സമീർ മനാസ്, ജഅഫർ നിലയെടുത്ത്, ശരീഫ് ദാരിമി, ബഷീർ വിപി സെക്രട്ടറിമാർ: ഹാരിസ് തൈക്കണ്ടി, റസൽ മുക്കാട്ട്, നബീൽ നാരങ്ങോളി, സവാദ് പിവി, റാഷിദ് വികെകെ, അബ്ദുറഹിമാൻ വികെകെ

Post a Comment

0 Comments