Ticker

6/recent/ticker-posts

വെടിനിർത്തൽ ലംഘിച്ചു: ഇറാനിലെ ലാവൻ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം


ടെഹ്‌റാൻ: സമാധാന ചർച്ചകളെത്തുടർന്ന് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാനിൽ വീണ്ടും ആക്രമണം. ഇറാനിലെ ലാവൻ ദ്വീപിലുള്ള (Lavan Island) പ്രധാന എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
 ബുധനാഴ്ച പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. എണ്ണശുദ്ധീകരണ ശാലയെ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി.
ആളപായമില്ല: പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിൽ ആളപായമില്ല. അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
 ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവെച്ച പത്തിന ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന് ട്രംപ് സമ്മതിച്ചതോടെയാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിൽ ഏർപ്പെട്ടത്.
വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ നടന്ന ഈ ആക്രമണം സമാധാന ചർച്ചകളെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുദ്ധത്തിൽ തങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നൽകണമെന്ന കർശന നിലപാടിലാണ് ഇറാൻ. ഈ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Post a Comment

0 Comments