കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. ഈ മാസം നാലിന് പുലർച്ചെ കായംകുളത്താണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.
അപകടത്തിൽപ്പെട്ട യുവതിയെ സഹായിക്കാനെന്ന വ്യാജേന എത്തിയ പ്രതി, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പരാതി നൽകിയെങ്കിലും പ്രതിയും കൂട്ടാളികളും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിച്ചു. പരാതിയിൽ നിന്ന് പിന്മാറുന്നതിനായി ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതായും യുവതി വെളിപ്പെടുത്തി.
സംഭവദിവസം തന്നെ പോലീസിൽ പരാതി നൽകിയിട്ടും പ്രതിയുടെ ഉന്നത സ്വാധീനം കാരണം നടപടികൾ വൈകുകയാണെന്ന് ആക്ഷേപമുണ്ട്. കേസ് രജിസ്റ്റർ ചെയ്തതൊഴിച്ചാൽ, പ്രതിയെ അറസ്റ്റ് ചെയ്യാനോ യുവതിയുടെ വൈദ്യപരിശോധന നടത്താനോ പോലീസ് തയ്യാറായിട്ടില്ല. രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യത്തിലും കാലതാമസം നേരിടുന്നുണ്ട്. നീതി തേടി നിരന്തരം അധികൃതരെ സമീപിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് മെല്ലെപ്പോക്ക് തുടരുകയാണെന്ന് യുവതി പരാതിപ്പെടുന്നു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.