Ticker

6/recent/ticker-posts

കൊടുവള്ളിയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം:


കൊടുവള്ളി: ദേശീയപാതയിൽ വെണ്ണക്കാട് പെട്രോൾ പമ്പിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 9.30-ഓടെയാണ് സംഭവം. അപകടത്തെത്തുടർന്ന് ചരക്ക് കയറ്റി വരികയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറി റോഡരികിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്ക് നിസ്സാര പരിക്കേറ്റു.
കോഴിക്കോട് ഭാഗത്തുനിന്ന് മൈസൂരിലേക്ക് ചെരിപ്പ് നിർമ്മാണത്തിനുള്ള അവശിഷ്ടങ്ങൾ (വേസ്റ്റ്) കയറ്റി പോവുകയായിരുന്നു കർണാടക ലോറി. വെണ്ണക്കാട് വെച്ച് മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതോടെ നിയന്ത്രണം നഷ്ടമാവുകയും റോഡിന് സമീപത്തേക്ക് മറിയുകയുമായിരുന്നു. ലോറി ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
അപകടവിവരമറിഞ്ഞ് മുക്കത്ത് നിന്ന് ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വലിയ ലോറി മറിഞ്ഞതിനെത്തുടർന്ന് ദേശീയപാതയിൽ ദീർഘനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു.  

Post a Comment

0 Comments