പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യ തിരികെ വരണമെന്നാവശ്യപ്പെട്ട് യുവാവ് ട്രാൻസ്ഫോർമറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പത്തനംതിട്ട വാര്യാപുരം സ്വദേശി ആരോമൽ (23) ആണ് ഭാര്യയുടെ വീടിന് മുന്നിലെ 11 കെവി ലൈൻ കടന്നുപോകുന്ന ട്രാൻസ്ഫോർമറിന് മുകളിൽ കയറി പരിഭ്രാന്തി പരത്തിയത്.
ഏഴു മാസം ഗർഭിണിയായ കാമുകിയെ ആരോമൽ സ്വന്തം വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിച്ചതിനെത്തുടർന്നാണ് ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയത്. ഇനി മടങ്ങി വരില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞതോടെ ആരോമൽ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു. ട്രാൻസ്ഫോർമറിന് മുകളിൽ കയറി താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി.
വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി. മുൻകരുതൽ നടപടിയായി പ്രദേശത്തെ വൈദ്യുതി ബന്ധം ഉടൻ വിച്ഛേദിച്ചു. മണിക്കൂറുകൾ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.