Ticker

6/recent/ticker-posts

പേരാമ്പ്രയിലെ യുവതയുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ജെൻസ് സമ്മിറ്റ്



പേരാമ്പ്ര : മലയോര മണ്ണിന്റെ മനം കവർന്ന് 
മുന്നേറുന്ന യു ഡി എഫ് സാരഥി ഫാത്തിമ തെഹ്‌ലിയുടെ സാനിധ്യത്തിൽ കടിയങ്ങാട് പാലത്തിൽ യു ഡി വൈ എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ സംഘടിപ്പിച്ച ജെൻസ് സമ്മിറ്റ് യുവജന -വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. വിദ്യാഭ്യാസ -കരിയർ ചർച്ചകൾ പരിപാടിയിൽ ഉയർന്നു. മണ്ഡലത്തിലെ വികസന പിന്നോക്ക അവസ്ഥ യുവജനങ്ങൾ ചൂണ്ടി കാണിച്ചു.വിവിധ മേഖലകളിൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് തെഹ്‌ലിയ
മറുപടി നൽകി. വ്ലോഗർമാരായ കല്ലുവും മാത്തുവും പങ്കെടുത്തു.യു ഡി വൈ എഫ് ചെയർമാൻ 
സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കൺവീനർ ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു.
മിസ്എബ് കീഴരിയൂർ, റിജിൽ ചന്ദ്രൻ മാക്കുറ്റി,
എസ് സുനന്ദ്, സി കെ ജറീഷ്,സയ്യിദ് അലി തങ്ങൾ,ലത്തീഫ് തുറയൂർ,വി പി ദുൽഖിഫിൽ,അമിത്ത് മനോജ്‌,അർജുൻ കറ്റയാറ്റ്,പി സി മുഹമ്മദ്‌ സിറാജ്,സി കെ ഹാഫിസ് എം കെ ഫസലു റഹ്‌മാൻ
എന്നിവർ സംസാരിച്ചു

Post a Comment

0 Comments