Ticker

6/recent/ticker-posts

വോട്ടർമാർക്ക് പണം നൽകി; ശോഭാ സുരേന്ദ്രനെതിരെ ആരോപണവുമായി കോൺഗ്രസ്, ദൃശ്യങ്ങൾ പുറത്ത്


പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ നിൽക്കെ പാലക്കാട് ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്നാണ് കോൺഗ്രസിന്റെ പരാതി. ഇതിന്റെ ദൃശ്യങ്ങളും കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു.
 കണ്ണാടി മേഖലയിലെ ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം നൽകുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.
​ പണം വിതരണം ചെയ്യുമ്പോൾ ശോഭാ സുരേന്ദ്രനും സ്ഥലത്തുണ്ടായിരുന്നുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീയാണ് പുറത്തിറങ്ങി വൃദ്ധയ്ക്ക് പണം നൽകിയതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ വാദം.
വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വഴിവിട്ട നീക്കങ്ങൾ നടത്തുകയാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Post a Comment

0 Comments