Ticker

6/recent/ticker-posts

തൃശൂർ വാണിയംപാറയിൽ വോട്ട് രേഖപ്പെടുത്തി മടങ്ങിയ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ വാണിയംപാറയിൽ വോട്ട് രേഖപ്പെടുത്തി മടങ്ങിയ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൾ വീട്ടിൽ വിനോദൻ (62) ആണ് അന്തരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഉടനെയായിരുന്നു സംഭവം.
ബൂത്തിന് പുറത്തെത്തിയ വിനോദന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ വീൽചെയറിൽ ഇരുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കുഴഞ്ഞുവീണു. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

0 Comments