Ticker

6/recent/ticker-posts

പോളിങ് സമയം അവസാന ഘട്ടത്തിലേക്ക് പോളിങ് 65 ശതമാനം

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് സമയം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കനത്ത പോളിങ് രേഖപ്പെടുത്തുന്നു. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 65 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും പോളിങ് 50 ശതമാനം പിന്നിട്ടത് വോട്ടർമാരുടെ വലിയ പങ്കാളിത്തമാണ് സൂചിപ്പിക്കുന്നത്.
​നിലവിലെ ആവേശം തുടർന്നാൽ സംസ്ഥാനത്തെ ആകെ പോളിങ് 90 ശതമാനം വരെ ഉയർന്നേക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അഭിപ്രായപ്പെട്ടു. പോളിങ് ശതമാനത്തിൽ എറണാകുളം ജില്ലയാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. മൂന്ന് മണി വരെ 66 ശതമാനം വോട്ടുകളാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പല ബൂത്തുകളിലും ഇപ്പോഴും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്.

Post a Comment

0 Comments