Ticker

6/recent/ticker-posts

തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര ചുറ്റുമതിൽ കവാടസമർപ്പണം

 


പയ്യോളി : തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രപരിപാലനസമിതി പുതുതായി പണികഴിപ്പിച്ച ക്ഷേത്രചുറ്റുമതിലും കവാടവും ക്ഷേത്രം തന്ത്രി കുന്നിമഠത്തില്ലത്ത് നാരായണൻ നമ്പൂതിരി നാടിനു സമർപ്പിച്ചു, ക്ഷേത്രത്തിലെ സ്ഥിരം വേദിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രപരിപാലനസമിതി പ്രസിഡന്റ്‌ അശോകൻ ജി കെ അധ്യക്ഷത വഹിച്ചു, കുന്നിമഠത്തില്ലത്ത് കൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി, ക്ഷേത്രവനിതവേദി സമർപ്പിച്ച ചുറ്റുമതിൽ വൈദ്യുതദീപാലങ്കാര സ്വിച്ച് ഓൺ കർമ്മവും നടന്നു, ഉത്സവാഘോഷകമ്മിറ്റി പ്രസിഡന്റ്‌ പി ടി രാഘവൻ,പയ്യോളി നഗരസഭ കൗൺസിലർമാരായ 

എം. വി ബാബു, വിനീത സോമൻ, ക്ഷേത്രവനിതാവേദി പ്രസിഡന്റ്‌ റീന സിപി എന്നിവർ ആശംസ അറിയിച്ചു, അഡ്വ: പി ടി പ്രവീൺ സ്വാഗതവും അശോകൻ എം പി നന്ദിയും അറിയിച്ചു.



ചുറ്റുമതിൽ-കവാടനിർമാണവുമായി സഹകരിച്ച ശില്പി ശിവജി അയനിക്കാട്, നിഷാന്ത് ചെത്തിൽ, എം സി രാജീവൻ, അശോകൻ ചെത്തിൽ, വിജീഷ് ആർ കെ, വിജീഷ് കുഴിക്കാട്ട്, സുനിൽ കുമാർ വി സി, അശോകൻ ജി കെ, മാധ്യമപ്രവർത്തകനായ സുരേന്ദ്രൻ പയ്യോളി, ദിലീപ് പോർട്രയൽ എന്നിവരെ ക്ഷേത്രപരിപാലനസമിതി ആദരിച്ചു.

Post a Comment

0 Comments