Ticker

6/recent/ticker-posts

​ കണ്ണൂരിൽ കണ്ണുരുട്ടി : ഹൈക്കമാൻഡ് വഴങ്ങി - കൈവിടാതെ കെ സുധാകരൻ


കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന കർശന നിർദ്ദേശം തിരുത്തി ഹൈക്കമാൻഡ്. കെ. സുധാകരന്റെ കടുത്ത നിലപാടിന് മുന്നിൽ കോൺഗ്രസ് നേതൃത്വം വഴങ്ങിയതോടെ കണ്ണൂരിൽ സുധാകരൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പാർട്ടി ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.
​എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ തന്റെ നിലപാട് വ്യക്തമാക്കിയതായാണ് വിവരം. "നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം" എന്ന സുധാകരന്റെ കർശനമായ വാക്കുകൾ നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
​കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പ്രാഥമിക തീരുമാനമെടുത്തത്. ഇതോടെ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവരുടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. എന്നാൽ കണ്ണൂരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സുധാകരനെ പിന്തുണയ്ക്കാൻ ഒടുവിൽ പാർട്ടി തീരുമാനിക്കുകയായിരുന്നു

Post a Comment

0 Comments