ന്യൂഡൽഹി: ഇസ്രായേൽ-യുഎസ് സഖ്യം ഇറാനെതിരെ നടത്തിയ ആക്രമണത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ 21 ഇന്ത്യൻ ചരക്കുകപ്പലുകളും ടാങ്കറുകളും കുടുങ്ങിക്കിടക്കുന്നു. ഇവയിലായി ആകെ 611 ഇന്ത്യൻ ജീവനക്കാരാണുള്ളത്. കപ്പലുകൾക്ക് കടലിടുക്ക് കടന്നുപോകാൻ ഇറാന്റെ അനുമതിക്കായി ഇന്ത്യ നയതന്ത്ര ചർച്ചകൾ ഊർജിതമാക്കി.
നേരത്തെ രണ്ട് എൽ.പി.ജി ടാങ്കറുകൾക്ക് ഇറാൻ യാത്രാാനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ കൂടുതൽ കപ്പലുകളെ മോചിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. മാനുഷിക പരിഗണന കണക്കിലെടുത്ത് ഇറാനിയൻ റെഡ് ക്രസന്റിനായി ഇന്ത്യ കഴിഞ്ഞ ദിവസം മരുന്നുകൾ കൈമാറിയിരുന്നു. ഡൽഹിയിലെ ഇറാൻ എംബസി വഴി നൽകിയ ഈ സഹായത്തിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. അതിർത്തി രാജ്യങ്ങൾ വഴി റോഡ് മാർഗ്ഗമായിരിക്കും ഈ മരുന്നുകൾ ഇറാനിലെത്തിക്കുക.
ആഭ്യന്തര എൽ.പി.ജി വിതരണത്തിൽ ആശങ്ക
കപ്പലുകൾ കുടുങ്ങിയതോടെ രാജ്യത്തെ എൽ.പി.ജി ലഭ്യതയിൽ ആശങ്ക ഉയരുന്നുണ്ടെങ്കിലും ആഭ്യന്തര ഉൽപാദനം 40 ശതമാനം വർധിപ്പിക്കാനായത് കേന്ദ്ര സർക്കാരിന് ആശ്വാസമായിട്ടുണ്ട്.
പൈപ്പ് ലൈൻ വിതരണം: പ്രതിസന്ധി മറികടക്കാൻ കൂടുതൽ മേഖലകളിലേക്ക് പൈപ്പ് വഴി ഗ്യാസ് (PNG) എത്തിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കി.
അധിക വിഹിതം: പി.എൻ.ജി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതത്തിൽ നിന്ന് 10 ശതമാനം അധിക എൽ.പി.ജി നൽകാനും തീരുമാനമായിട്ടുണ്ട്
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.