കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് തലശേരി സബ് റജിസ്ട്രാർ ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. റിട്ടേണിങ് ഓഫീസർ സച്ചിൻ കൃഷ്ണ പത്രിക സ്വീകരിച്ചു. റോഡ് ഷോയോ വാഹനപ്രചാരണമോ ഒഴിവാക്കി തികച്ചും ലളിതമായാണ് പത്രികാ സമർപ്പണത്തിനായി മുഖ്യമന്ത്രി ഓഫീസിലെത്തിയത്.
സ്പീക്കർ എ.എൻ. ഷംസീർ, എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.എം ജില്ലാസെക്രട്ടറി കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയ പ്രമുഖ നേതാക്കൾ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം "പറയാനുണ്ട് പിന്നെ പറയാം" എന്ന് മാത്രം പ്രതികരിച്ച് മലപ്പുറത്തേക്ക് യാത്ര തിരിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.