Ticker

6/recent/ticker-posts

ലൈബ്രറി കൗൺസിൽ ശില്പശാല നടത്തി


പയ്യോളി :ജില്ലാ ലൈബ്രറി കൌൺസിൽ പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി പയ്യോളി തിക്കോടി മേഖലയിലെ കൌൺസിൽ അംഗീകാരമുള്ള ലൈബ്രറി സെക്രട്ടറിമാർക്കും ലൈബ്രേറിയൻ മാർക്കും ഏകദിന ശില്പ ശാല നടത്തി. ലൈബ്രറി കൌൺസിൽ സംസ്ഥാന സമിതി അംഗം കെ രാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു. പയ്യോളി മേഖലാ സമിതി ചെയർമാൻ പി എം അഷ്‌റഫ്‌ അധ്യക്ഷൻ ആയിരുന്നു. ലൈബ്രറിയിലെ ആധുനിക വൽക്കരണം എന്നവിഷയത്തിൽ താലൂക് കൌൺസിൽ എക്സിക്യൂട്ടീവ് അംഗം ജയരാജ് വടക്കയിൽ, ലൈബ്രറി മാനേജ്മെന്റ് എന്നവിഷയത്തിൽ ജില്ലാ കൌൺസിൽ അംഗം കെ വി രാജൻ എന്നിവർ ക്ലാസ്സ്‌ എടുത്തു. കെ ജയകൃഷ്ണൻ പദ്മനാഭൻ മാസ്റ്റർ, കെ വി ചന്ദ്രൻ സംസാരിച്ചു

Post a Comment

0 Comments