Ticker

6/recent/ticker-posts

വടകര കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസർ കെ.വി. ബാലു അന്തരിച്ചു


വടകര: വടകര പോലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി. ബാലു (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സേവനരംഗത്ത് സജീവമായിരുന്ന ബാലുവിന്റെ അപ്രതീക്ഷിത വേർപാട് സഹപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ ആഘാതമായി.
​ലോകനാർകാവിലെ കുറുങ്ങോടൻ വീട്ടിൽ വിശ്വംഭരന്റെയും രാജലക്ഷ്‌മിയുടെയും മകനാണ്.
​ഭാര്യ: അശ്വതി.
​മക്കൾ: ശ്രീബാല, ശ്രീഭദ്ര.
​സഹോദരൻ: ആനന്ദ്.

Post a Comment

0 Comments