Ticker

6/recent/ticker-posts

പി എം അഷ്‌റഫ്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പയ്യോളി മണ്ഡലം പ്രസിഡന്റ്‌



പയ്യോളി :ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പയ്യോളി മണ്ഡലം പ്രസിഡന്റ്‌ ആയി കെ പി സി സി മെമ്പർ മഠത്തിൽ നാണുമാസ്റ്റർ മുമ്പാകെ പി എം അഷ്‌റഫ്‌ ചുമതല ഏറ്റു. ചടങ്ങ് ശ്രീ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അദ്യക്ഷ നായിരുന്നു. നിലവിലെ മണ്ഡലം പ്രസിഡണ്ടായിരുന്ന മുജേഷ് ശാസ്ത്രി നഗരസഭ വൈസ് ചെയർമാനായി തിരെഞ്ഞെടുക്കപ്പെട്ട തിന്റെ അടിസ്ഥാനത്തിൽ കെ പി സി സി നിർദ്ദേശം അനുസരിച്ചു മണ്ഡലം പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് വന്ന ഒഴിവിൽ ഡി സി സി പ്രസിഡന്റ്‌ അഡ്വ കെ പ്രവീൺ കുമാർ ശ്രീ പി എം അഷ്‌റഫിനെ നിയമിച്ചു കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കുകയായിരുന്നു. പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ഇപ്പോൾ അഷ്‌റഫ്‌. ബ്ലോക്ക് പ്രസിഡന്റ്‌ കെ ടി വിനോദൻ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർ പേഴ്സൺ കെ ടി സിന്ധു, പടന്നയിൽ പ്രഭാകരൻ, ഇ കെ ശീതൾ രാജ്, കൗൺസിലർ വിനീത സോമൻ, സബീഷ് കുന്നങ്ങോത്ത്, എൻ എം മനോജ്‌, മഹേഷ്‌ കോമത്ത് കെ ടി രാജീവൻ, സി കെ ഷെഹനാസ്, ബിജിഷ വി വി എം, ഹരിദാസൻ മാസ്റ്റർ, കാര്യാട്ട് ഗോപാലൻ, ഇ കെ ബിജു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി എം അഷ്‌റഫ്‌ മറുപടി പ്രസംഗം നടത്തി.

Post a Comment

0 Comments