തിക്കോടി : വർഷങ്ങൾക്കു മുമ്പ്
കോടിക്കൽ അനുവദിച്ച ഫിഷ് ലാൻഡിങ് സെൻറർ യാഥാർത്ഥ്യമാക്കുന്നതിന് തടസ്സമാകുന്ന സാങ്കേതിക പ്രശ്നങ്ങൾ നീക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടിക്കൽ ശറഫുൽ ഇസ്ലാം തണലിടത്തിൽ നാട്ടുകാർ ജനകീയ കൺവെൻഷൻ ചേർന്നു. മേലടി ബ്ലോക്ക് മെമ്പർ പി.പി.കുഞ്ഞമ്മദ് ഉൽഘാടനംചെയ്തു. പി.വി. അസീസ് അദ്ധ്യക്ഷനായി. ആയിരത്താളം കുടുംബങ്ങൾ ആശ്രയിക്കുന്ന ഇരുനൂറോളം വള്ളങ്ങൾ ദിനംപ്രതി കടലിലിറക്കുന്ന ഇവിടെ മിനി ഹാർബറിനായി രണ്ടായിരത്തിൽ അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണൻ തറക്കല്ലിട്ട ശേഷം ഇത് വരെ പ്രവർത്തി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
പന്തലായിനി ബ്ലോക്ക് മെമ്പർ പി.കെ.മുഹമ്മദലി, വാർഡ് മെമ്പർ കെ.പി. കരീം,കോസ്റ്റൽ എ.എസ് ഐ റിയാസ് അഹമദ് എ, എൻ.കെ.കുഞ്ഞബ്ദുള്ള, ടി.പി. പുരുഷോത്തമൻ, ടി.കെ.രാജേഷ്, പി.വി. അഫ്സൽ, എഫ് എം നസീർ ,ടി.കെ. പുരുഷു സംസാരിച്ചു. മന്ദത്ത് മജീദ് സ്വാഗതവും രാഗേഷ് നന്ദിയും പറഞ്ഞു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.