Ticker

6/recent/ticker-posts

കെ എം കുഞ്ഞികണ്ണൻ്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മണിയൂർ : ഒരു മാസമായിട്ടും ചെമ്മരത്തൂർ മിൽമ യിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന കെ എം കുഞ്ഞികണ്ണൻ്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധിച്ച് ചെമ്മരത്തൂർ മിൽമയിലേക്ക് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മാർച്ച് തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസീഫ പടന്നയിൽ ഉദ്ഘാടനം ചെയ്തു ആർ ബാലകഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ കെ ബാലകൃഷ്ണൻ. ഗ്രാമ പഞ്ചായത്തംഗം പി കെ കിഷോർ .മേലടി ബ്ലോക്ക്. മെംബർ ആദിൽ മുണ്ടിയത്ത്. ടി എൻ രാജൻ.എം മൊയ്തീൻ രാജേന്ദ്രൻ കെ . ബാബു തറേമ്മൽ.ബിജു മാസ്റ്റർ. വി കെ അച്ചുതൻ.നാഗത്ത് നാരായണൻ.സി കെ അസീസ്.എം ടി അഷറഫ് എന്നിവർ മാർച്ചിനെ അബിസംമ്പോധന ചെയ്ത് സംസാരിച്ചു. പിടി ശശി സ്വാഗതവും 'പുതുക്കുടി ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു.ചെമ്മരത്തൂർ ടൗണിൽ നിന്നും ആരംഭിച്ച മാർച്ചിന് തുറയൂർ ഗ്രാമപഞ്ചായത്ത് മെംമ്പർമാർ നേതൃത്വം നൽകി.

Post a Comment

0 Comments