കോഴിക്കോട് : പത്ര -ദൃശ്യമാധ്യമ പ്രവർത്തകർക്ക് ബഹുമുഖ ക്ഷേമ പദ്ധതികളുമായി ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത്. യൂണിയൻ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ, ജില്ലയിലെ പ്രധാന ആശുപത്രികളിൽ ചികിത്സ ഇളവുകൾ, മാധ്യമ പഠന ശില്ല ശാലകൾ, നൂതന സാങ്കേതിക പരിശീലന ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും, മുതിർന്ന മാധ്യമ പ്രവർത്തകരുടെ മക്കൾക്ക് തൊഴിൽ നൈപുണ്യ കോഴ്‌സുകൾ, ഉൾപ്പെടെ നടപ്പാക്കാൻ ജില്ലാ കമ്മിറ്റി പേരാമ്പ്രയിലെ വാളൂരിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഗ്രൂപ്പ് ഇൻഷുറൻസ് സ്കീമിൽ ഉൾപ്പെടുത്തി യാണ് അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ പ്ലസ്ടു പാസാവുന്ന വിദ്യാർത്ഥി കൾക്കുള്ള ഏകദിനകരിയർ ഗൈഡൻസ് ക്ലാസ്സംഘടിപ്പിക്കും,മുതിർന്ന മാധ്യമ പ്രവർത്തകനും യൂണിയൻ സ്ഥാപക നേതാവ് കൂടിയായ അഷ്‌റഫ് ചേരാപുരം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി കെ പ്രിയേഷ് കുമാർ പദ്ധതി വിശദീകരിച്ചു.ദേവരാജ് കണ്ണാട്ടി,. രവി എടത്തിൽ,ബഷീർ ആരാമ്പ്രം, സുനന്ദ ജി നായർ, പ്രകാശൻ മാസ്റ്റർ, സി കെ ബാലകൃഷ്ണൻ മാസ്റ്റർ,ടി എ ജുനൈദ്, സതീഷ് എ പി, സുധീർ പ്രകാശ് വടകര, ധ്രുവൻ നായർ, രഘു നാഥ് പുറ്റാട്, കിഷോർ കൊയിലാണ്ടി,മുഹമ്മദ് റാഷിദ്, കെ ടി കെ റഷീദ് സംസാരിച്ചു.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.