വടകര: റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന വയോധികൻ കാർ ദേഹത്ത് കയറി മരിച്ചു. തമിഴ്‌നാട് കരൂർ സ്വദേശി മണി ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വടകര എടോടിയിലാണ് അപകടം നടന്നത്.


എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപത്തെ നാഷണൽ ടൂറിസ്റ്റ് ഹോമിന് മുൻപിലാണ് സംഭവം.
ടൂറിസ്റ്റ് ഹോമിലേക്ക് വരികയായിരുന്ന കാർ, അവിടെ കിടന്നുറങ്ങുകയായിരുന്ന മണിയുടെ ദേഹത്തേക്ക് കയറുകയായിരുന്നു.
വടകരയിലെ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും ജോലി ചെയ്തുവരികയായിരുന്നു മണി.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വടകര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.