Ticker

6/recent/ticker-posts

കൊയിലാണ്ടി അണേല പാടശേഖരത്തിന് തീപിടിച്ചു.


കൊയിലാണ്ടി അണേല പാടശേഖരത്തിന് തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കൊയിലാണ്ടി അണേല മരുതൂർ എൽ പി സ്കൂളിലെ പിറകിലുള്ള മൂന്ന് എക്കറോളം വരുന്ന വയലിന് തീപിടിച്ചത്.

 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ച് തീ പൂർണമായും അണക്കുകയും ചെയ്തു.

 സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിജി ഐ യുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇർഷാദ് ടി കെ,ലിനീഷ് എം,നവീൻ, ഹോംഗാർഡുമാരായ ഷൈജു,പ്രതീഷ് എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Post a Comment

0 Comments